Advertisement

പെരിയാര്‍ കടുവ സങ്കേതത്തില്‍ പരിശോധനയ്‌ക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥന് മര്‍ദനമേറ്റു

February 4, 2020
Google News 1 minute Read

ഇടുക്കി പെരിയാര്‍ കടുവ സങ്കേതത്തില്‍ പരിശോധനയ്‌ക്കെത്തിയ വനം വകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മര്‍ദനമേറ്റു. വനം വകുപ്പ് താത്കാലിക വാച്ചര്‍മാരാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്നാണ് ആരോപണം. പെരിയാര്‍ കടുവാ സങ്കേതത്തിലെ അനധികൃത ഗ്രൗണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഫോറസ്റ്റ് ബീറ്റ് ഓഫീസറും ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായ സുജിത്തിനാണ് മര്‍ദനമേറ്റത്.

വഞ്ചിവയല്‍ ഭാഗത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മര്‍ദനമേറ്റത്. ഇവിടെനിന്ന് വ്യാപകമായി മരം മുറിച്ചുമാറ്റിയതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധനയ്‌ക്കെത്തിയത്. ഇവിടെ വച്ച് സംഘം ആളുകള്‍ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വനം വകുപ്പ് താത്കാലിക ഉദ്യോഗസ്ഥരും മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. അനധികൃത നിര്‍മാണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ട്വന്റിഫോര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Story Highlights: periyar tiger reserve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here