സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണം പവന് 240 രൂപ താഴ്ന്ന് 30,160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3770 രൂപയായി. ഇന്നലെ 30,400 രൂപയായിരുന്നു സ്വര്‍ണ വില.

രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 1,576.50 ഡോളറും ഗ്രാമിന് 50.69 ഡോളറുമാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. 49 രൂപയാണ് ഒരു ഗ്രാമിന് വില. എട്ടു ഗ്രാമിന് 392 രൂപയുമാണ് വില.

 

Story Highlights- Gold prices, fallen in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top