ഇന്ത്യ ബനാന റിപ്പബ്ലിക്കല്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉത്തരവാദിത്വമില്ലാത്തവരോട് പ്രതികരിക്കാന്‍ താനില്ല. പ്രതിപക്ഷം സംസാരിക്കേണ്ടത് ഭരണഘടനാ പരിധിയില്‍ നിന്നാകണം. ഇന്ത്യ ബനാനാ റിപ്പബ്ലിക്കല്ല. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താനില്ലെന്നും ചിലത് തിരുത്തുക മാത്രമാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയിലടക്കം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഗവര്‍ണര്‍ കോഴിക്കോട്ട് പറഞ്ഞു.

ഗവര്‍ണറുടെ ചുമതലയാണ് താന്‍ നിര്‍വഹിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഇന്ത്യ ഒരു പോലെയാണ് കാണുന്നത്. സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights: arif muhammad khan, kerala governor,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More