കണ്ണൂരിൽ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; അഞ്ച് പേർ കസ്റ്റഡിയിൽ

കണ്ണൂർ പയ്യന്നൂരിൽ കോളജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. കുഞ്ഞിമംഗലം സ്വദേശികളായ മനോഹരൻ, സി പവിത്രൻ, ആകാശ്, മനോജ്, സതീശൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also: കടയ്ക്കലിലെ സദാചാര ഗുണ്ടാ ആക്രമണം. വീട്ടമ്മയെ ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റും

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എടാട്ട് നാടക പരിശീലനത്തിനെത്തിയ പയ്യന്നൂർ കോളജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അനാശാസ്യമെന്ന് ആരോപിച്ച് മദ്യപിച്ചെത്തിയവർ വിദ്യാർത്ഥികളെ മർദിച്ചു. ആക്രമണത്തിന് പിന്നിൽ ഒൻപതംഗ സംഘമാണ്.

അരവഞ്ചാൽ സ്വദേശി അഭിജിത്ത്, കുഞ്ഞിമംഗലം സ്വദേശിവിമൽ എന്നിവരടക്കം അഞ്ച് പേർക്ക് മർദനത്തിൽ പരുക്കേറ്റു. പെൺകുട്ടികളെയും അക്രമി സംഘം വെറുതെ വിട്ടില്ല. പൊലീസില്‍ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകി എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

 

 

moral policing, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top