Advertisement

കര്‍ഷക തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണം ; കെഎസ്‌കെടിയു

February 4, 2020
Google News 1 minute Read

കര്‍ഷക തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുകയും, കാലോചിതമായ പരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും, കെഎസ്‌കെടിയു സംസ്ഥാന അധ്യക്ഷനുമായ എംവി ഗോവിന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധി അതിവര്‍ഷ ആനുകൂല്യ വിതരണത്തിന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തണമെന്നും കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു.

 

Story Highlights- Agricultural Workers, Welfare Fund, KSKTU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here