ഡല്‍ഹി തെരഞ്ഞെടുപ്പിന് മൂന്ന് നാള്‍ ; പ്രചാരണം ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കേ പ്രചരണം ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അരവിന്ദ് കേജ്‌രിവാളും പ്രതിപക്ഷവും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. അതേസമയം, മെയ്ക്ക് ഇന്‍ ഇന്ത്യ മുദ്രാ വാക്യം മുഴക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് ഇതുവരെ ഒരു ഫാക്ടറി പോലും സ്ഥാപിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ദ്വാരക മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ച നരേന്ദ്രമോദി ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചാണ് പ്രസംഗിച്ചത്. ഇന്ത്യയുടെ വികസനങ്ങള്‍ക്ക് ജനങ്ങള്‍ വോട്ട് നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

മതത്തിന്റെ പേരില്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും പടര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനിടെ ഷഹീന്‍ ബാഗ് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നരേന്ദ്രമോദിയാണെന്ന് അരവിന്ദ് കേജ്‌രിവാള്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയും ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. ബിജെപി കേന്ദ്ര മന്ത്രിമാരും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.

Story Highlights- Delhi polls, Political parties, campaign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top