കാട്ടാനയെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചത് വിനയായി; വീരപ്പന്റെ സംഘത്തിലെ അംഗമായിരുന്ന സ്റ്റെല്ല മേരി പിടിയില്‍

കൊല്ലപ്പെട്ട കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പന്റെ സംഘത്തിലെ അംഗമായിരുന്ന സ്റ്റെല്ല മേരി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്നു. മൈസൂരിലെ ചാമരാജ് നഗര്‍ കൊല്ലേഗല്‍ ജാഗേരിയില്‍ കരിമ്പുപാടത്തെ തീയണയ്ക്കാനെത്തിയ പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണു ഇവരെ തിരിച്ചറിഞ്ഞത്.
22 പേരുടെ മരണത്തിനിടയാക്കിയ പാലാര്‍ ബോംബ് സ്‌ഫോടനം (1993), പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. 1994 ല്‍ അറസ്റ്റിലായ സ്റ്റെല്ല 2007 ല്‍ ജാമ്യത്തിലിറങ്ങി ഒളിച്ചുകഴിയുകയായിരുന്നു. ഇവര്‍ പാട്ടത്തിനെടുത്ത കരിമ്പുപാടത്ത് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ പടക്കം പൊട്ടിച്ചപ്പോഴാണു തീ പടര്‍ന്നത്.
വീരപ്പന്റെ അടുത്ത അനുയായി സുണ്ടയുടെ (വേലയ്യന്‍) ഭാര്യയായിരുന്നു സ്റ്റെല്ല. തോക്കുകള്‍ ഉപയോഗിക്കുന്നതിലും വെടിയുതിര്‍ക്കുന്നതിലും വിദഗ്ധയാണ് ഇവരെന്ന് പൊലീസ് പറയുന്നു. വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്.
Story Highlights: veerappan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here