ഭയമല്ല, ആത്മധൈര്യമാണ് കരുത്താകേണ്ടത്; ഇന്ന് ലോക കാന്‍സര്‍ ദിനം

രോഗം കാന്‍സറാണെന്ന് അറിയുന്ന ഒരു നിമിഷമുണ്ട്. എത്ര മനക്കരുത്ത് ഉള്ളയാളും തളരുന്ന നിമിഷം. ചിലര്‍ പൊട്ടിക്കരയും, മറ്റുചിലര്‍ നിശബ്ദരായിരിക്കും. എന്നാല്‍ ഭയമല്ല, ആത്മധൈര്യമാണ് കരുത്താകേണ്ടത്. കാന്‍സര്‍ ബാധിച്ചാല്‍ പരിഹാരമില്ല എന്ന് കരുതിയിരുന്ന കാലത്തില്‍ നിന്ന് നാം ഏറെ മുന്നോട്ട് പോയി.

കൃത്യസമയത്ത് കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാല്‍ മൂന്നിലൊന്ന് കാന്‍സറുകളും ഭേദമാക്കാന്‍ സാധിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാന്‍സറിനെതിരെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന കഴിഞ്ഞ രണ്ട് വര്‍ഷമായി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യമാണ് ‘ഐ ആം ആന്‍ഡ് ഐ വില്‍’. ആഗോള തലത്തില്‍ തന്നെ കാന്‍സര്‍ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരുക എന്നതാണ് കാന്‍സര്‍ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് കാന്‍സര്‍ ദിനം ആചരിക്കുന്നത്.

Story Highlights: world cancer day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top