Advertisement

കോട്ടയത്ത് സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍

February 4, 2020
Google News 1 minute Read

കോട്ടയത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികള്‍ പണിമുടക്കില്‍. വേതനം കുറച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഡെലിവറി നിര്‍ത്തിവച്ചത്. സമരം ചെയ്താല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഒരു വിഭവം ഉപഭോക്താവിനെത്തിക്കുമ്പോള്‍ ഊബര്‍ ഈസ്റ്റ് നാല്‍പ്പത് രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് സൊമാറ്റോ നേര്‍ പകുതിയായി കുറച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരേ റൂട്ടില്‍ ഒന്നിലധികം ഡെലിവറികള്‍ ലഭിച്ചാലും മുന്‍പ് കിട്ടിയിരുന്ന വേതനം നിലവില്‍ നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ഇന്ധന ചെലവുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ല എന്നാരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കിയത്.

എന്നാല്‍ വിതരണം നിര്‍ത്തി വച്ചാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും, തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് കമ്പനി അധികൃതരുടെ ഭീഷണി ഊബര്‍ ഈറ്റ്‌സ് കൂടി ഏറ്റെടുത്തതോടെ അറുന്നൂറ് തൊഴിലാളികളാണ് കോട്ടയത്ത് നിലവില്‍ സൊമാറ്റേയ്ക്ക് കീഴിലുള്ളത്. വേതനം വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

 

Story Highlights-  zomato workers at Kottayam on strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here