കൊറോണ; തൃശൂരിൽ 30 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലാകെ 30 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ ഒന്നും മെഡിക്കൽ കോളജിൽ പത്തൊമ്പതും ജനറൽ ആശുപത്രിയിൽ 10 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 25 പേരെ കൂടി പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 211. ജനറൽ ആശുപത്രിയിൽ നിന്ന് രണ്ടും മെഡിക്കൽ കോളജിൽ നിന്ന് രണ്ടും ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ നിന്ന് ഒന്നും, മൊത്തം അഞ്ച് സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു.
ഇതുവരെ 73 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 45 സാമ്പിളുകളുടെ ഫലം ലഭിച്ചു. 28 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. പുതുതായി പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗം ബാധിച്ച വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണ്.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here