ഗൂഗിൾ മാപ്പിനെ പറ്റിച്ച് ജർമനിക്കാരൻ; 99 ഫോണുകൾ ഉപയോഗിച്ച് വ്യാജ ട്രാഫിക് ബ്ലോക്ക്; വീഡിയോ

യാത്രകൾക്കായി ഗൂഗിൾ മാപ്പിനെ ആശ്രയിക്കാത്തവർ ഇക്കാലത്ത് കുറവായിരിക്കും. ലോകമെമ്പാടുമുമ്പുള്ള ഈ സേവനത്തിൽ ഉള്ള ഒരു പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ജർമനിക്കാരനായ സൈമൺ വെക്കെർട്ട്.

Read Also: കുക്കീസ് സംവിധാനം നിർത്തലാക്കാനൊരുങ്ങി ഗൂഗിൾ ക്രോം

99 ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ആരും ഉപയോഗിക്കാത്ത റോഡിൽ വ്യാജ ഗതാഗത കുരുക്ക് സൃഷ്ടിച്ചു സൈമൺ. എങ്ങനെയെന്നല്ലേ? എല്ലാ ഫോണുകളിലെയും ലൊക്കേഷൻ ഓണാക്കി. എന്നിട്ട് 99 ഫോണുകളും ഒരു കുഞ്ഞൻ ഉന്തുവണ്ടിയിൽ നിറച്ചു. തുടര്‍ന്ന് ഉന്തുവണ്ടി പതുക്കെ ഉരുട്ടിക്കൊണ്ട് പോകുകയാണ് സൈമൺ ചെയ്തത്. ബെർലിനിലെ ഗൂഗിളിന്റെ ഓഫീസിന്റെ മുന്നിലൂടെ തന്നെ ഇയാൾ നടന്നു.

ഒരേ ലൊക്കേഷനിൽ നിന്ന് 99 ഫോണുകളും ബന്ധപ്പെട്ടതിനാൽ അവിടെ കനത്ത ട്രാഫിക് ബ്ലോക്ക് ആണെന്ന് തെറ്റിദ്ധരിച്ച ഗൂഗിൾ മാപ്പ് കനത്ത ഗതാഗതക്കുരുക്കിനെ സൂചിപ്പിക്കുന്ന ചുവപ്പ് വര ആ ഭാഗത്തുള്ള റോഡിൽ കാണിച്ചു!

പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഇയാൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. റോഡുകളിലുള്ള ആളുകളുടെ ലൊക്കേഷൻ വിവരവും സഞ്ചാര വേഗവും നോക്കിയാണ് ഗൂഗിൾ മാപ്പ് ട്രാഫിക് ബ്ലോക്ക് നിർണയിക്കുന്നത്. പക്ഷെ സൈമണിനെ പോലെ മറ്റാരെങ്കിലും പണി പറ്റിച്ചാൽ ഗൂഗിളിന് തെറ്റും. അതിനാൽ ഈ പ്രശ്‌നത്തിന് പെട്ടെന്ന് ടെക്‌നോളജി ഭീമൻ ഒരു ഉത്തരം കണ്ടെത്തേണ്ടതായുണ്ട്.

 

google map

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top