കുക്കീസ് സംവിധാനം നിർത്തലാക്കാനൊരുങ്ങി ഗൂഗിൾ ക്രോം

ഇന്റർനെറ്റ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാനായി ഗൂഗിൾ ക്രോം ഏർപ്പെടുത്തിയിരുന്ന കുക്കീസ് സംവിധാനം നിർത്തലാക്കാൻ ഒരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുത്താത്ത സഫാരി, ഡക്ക് ഡക്ക് ഗോ പോലുള്ള ബ്രൗസറുകൾക്ക് സ്വീകര്യത ലഭക്കുമ്പോഴാണ് ഗൂഗിളിന്റെ ഈ പുതിയ തീരുമാനം.
അതേസമയം, ആപ്പിളിന്റെ സഫാരി ബ്രൗസർ കുക്കീസ് നേരത്തെ നിർത്തിയിരുന്നു. ഡക്ക് ഡക്ക് ഗോ ബ്രൗസറും ഉപയോക്താക്കളുടെ വെബ് ഹിസ്റ്ററിയും കുക്കീസും ശേഖരിച്ചുവെക്കാറില്ല.
നിലവിൽ ബ്രൗസർ ശേഖരിച്ചുവെക്കുന്ന കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ആളുകളുടെ താത്പര്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ച് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, കുക്കീസ് ഒഴിവാക്കുന്നത് ഗൂഗിളിന്റെ പരസ്യ വിതരണ സംവിധാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം, ഓൺലൈൻ പരസ്യ വിതരണ സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here