Advertisement

സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്ത തള്ളി തൊഴില്‍ മന്ത്രാലയം

February 5, 2020
Google News 1 minute Read

സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്ത തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. ഇത്തരം തീരുമാനങ്ങള്‍ തൊഴില്‍ മന്ത്രാലയം തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഉടന്‍ നിര്‍ത്തലാക്കുമെന്ന് വ്യാപകമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് സൗദി തൊഴില്‍ സാമൂഹികവികസന മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം എടുത്തുമാറ്റുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരം വിവരങ്ങള്‍ക്ക് ഔദ്യോഗിക വൃത്തങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഏഴ് പതിറ്റാണ്ടോളമായി സൗദിയില്‍ നിലനില്‍ക്കുന്ന സമ്പ്രദായമാണ് സ്‌പോണ്‍സര്‍ഷിപ്പ്. ഈ സമ്പ്രദായം വഴി വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ സ്‌പോണ്‍സര്‍ വഴി എക്‌സിറ്റ് റീ എന്‍ട്രി അടിക്കണം.

തൊഴിലാളികള്‍ ആഗ്രഹിക്കുന്നതുപോലെ പുതിയ ജോലി കണ്ടെത്താനും ഫൈനല്‍ എക്‌സിറ്റ് ലഭിക്കാനുമെല്ലാം നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം തടസമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല സ്‌പോണ്‍സര്‍മാരും ഈ നിയമം ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിരുന്നു. അതിനാല്‍ സമ്പ്രദായം പരിഷ്‌കരിക്കണമെന്നും ആവശ്യമുണ്ട്.

Story Highlights: saudi,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here