Advertisement

താമസിക്കാൻ മുറി ലഭിക്കുന്നില്ല; ചൈനീസ് യുവാവിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പൊലീസ്

February 5, 2020
Google News 0 minutes Read

താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി കമ്മീഷണർ ഓഫീസിൽ എത്തിയ ചൈനീസ് പൗരനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജിഷോയു ഷാഓ എന്ന ഇരുപത്തഞ്ചുകാരനെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 23ന് ഡൽഹിയിൽ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം 25 മുതൽ മെഡിക്കൽ സ്‌ക്രീനിംഗുകൾ ആരംഭിച്ചിരുന്നു. ജിഷോയു കഴിഞ്ഞ മാസം മുതൽ ഹോട്ടലുകളിൽ മുറി
അന്വേഷിച്ചിരുന്നെങ്കിലും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുറി നൽകാൻ ഹോട്ടലുടമകൾ തയാറായില്ല.

ഇതേ തുടർന്നാണ് യുവാവ് കമ്മീഷണർ ഓഫീസിൽ പരാതിയുമായി എത്തിയത്. രക്തം പരിശോധിച്ചതിന്റെ ഫലങ്ങൾ ജിഷോയുവിന്റെ കൈവശമുണ്ടായിരുന്നു. ഇത് പരിശോധിച്ച് ശേഷമാണ് ജിഷോയുവിനെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇയാളിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here