Advertisement

കൊറോണ; സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു

February 6, 2020
Google News 1 minute Read

കൊറോണയിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു. കൂടുതൽ പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2435 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 93 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും നിരീക്ഷണത്തിലുമായുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2528 പേരാണ് സംസ്ഥാനത്താകെ കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 2435 പേർ വീടുകളിലും 93 പേര് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. കൊറോണ ബാധ സംശയിക്കുന്ന 223 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു. ഇതിൽ 196 സാമ്പിളുകളുടെ ഫലം ലഭ്യമായി. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടേത് ഒഴികെ 193 സാമ്പിളിന്റെ പരിശോധന ഫലവും നെഗറ്റീവ് ആണ്.

Read Also : കൊറോണ ഭീതി; തിരിച്ചടി നേരിട്ട് ആലപ്പുഴയിലെ ടൂറിസം മേഖല

ആദ്യ ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേരുടെയും നില തൃപ്തികരമാണ്. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നലെ ശുപാർശ ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്താലും ഓരോരുത്തരുടെയും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നതുവരെ ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കും.

ബോധവൽക്കരണം വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. തൃശൂരിൽ മത സാമുദായിക സംഘടന നേതാക്കളുടെ യോഗം കൽക്ട്രേറ്റിൽ ചേർന്നു. ആരോഗ്യ വകുപ്പ് പിന്തുടരുന്ന ജാഗ്രത പ്രവർത്തനകങ്ങളിൽ സജീവ ഇടപെടൽ ഉറപ്പു വരുത്താൻ യോഗത്തിൽ ധാരണയായി.

Story Highlights- Corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here