Advertisement

കൊറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2826 ആയി

February 6, 2020
Google News 1 minute Read

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2826 ആയി. 83 പേര്‍ ആശുപത്രികളിലും 2743 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംശയാസ്പദമായവരുടെ 263 സാമ്പിളുകള്‍ പൂനെയിലിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതിൽ 229 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരിൽ മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ നിരീക്ഷണത്തിൽ ഉള്ളത്. 396 പേർ. മലപ്പുറം ജില്ലയിൽ 24 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.

കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ എന്‍. ഐ. വി യുണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ ഉറപ്പ് വരുത്തന്നതിന് വേണ്ടി  191 അംഗങ്ങളെ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിട്ടുണ്ട്. 2173 പേർക്ക് ടെലിഫോണിക്ക് കൗണ്‍സിലിംഗും ലഭ്യമാക്കി.

അതേ സമയം കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here