Advertisement

‘പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ പാകിസ്താൻ താത്പര്യം പ്രതിഫലിപ്പിക്കുന്നു’; പ്രധാനമന്ത്രി

February 6, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങളെല്ലാം ഫലത്തിൽ പാകിസ്താൻ താത്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ വിഭജിച്ച കോൺഗ്രസ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് പിന്നിലുള്ള നിക്ഷിപ്ത താത്പര്യം വരും ദിവസങ്ങളിൽ തെളിവ് സഹിതം രാജ്യത്തിന് ബോധ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു മുസ്ലിം മതസ്ഥനായ പൗരനെയും സിഎഎ ബാധിക്കില്ലെന്നും സിഎഎ പൗരത്വം എടുത്തകളയാനുള്ള നിയമമല്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൗരത്വ ഭേദഗതിക്ക് എതിരെ നടക്കുന്ന സമരങ്ങൾ രാജ്യത്തെ ഐക്യത്തെയും അഖണ്ഡതയെയുമാണ് ബാധിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടി ജവഹർലാൽ നെഹ്‌റുവാണ് ഇന്ത്യയെ വിഭജിച്ചത്. പാകിസ്താൻ ഇന്ത്യൻ മുസ്ലിങ്ങളിൽ ഭയം സൃഷ്ടിക്കുകയാണ്. കോൺഗ്രസ് കളിക്കുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. മുസ്ലിങ്ങൾ കോൺഗ്രസിന് വെറും വോട്ട്ബാങ്ക് മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ കശ്മീർ കത്തുമെന്ന് പലരും പറഞ്ഞു. രാജ്യദ്രോഹ നിലപാട് സ്വീകരിച്ചവരാണ് മെഹ്ബൂബ മുഫ്തിയും ഫറുക്ക് അബ്ദുള്ളയും. അവരുടെ തടങ്കൽ കശ്മീരിന്റെ സമാധാനത്തിന് വേണ്ടിയാണ്. പഴയ രീതികളാണ് പിന്തുടർന്നതെങ്കിൽ രാമജന്മഭൂമി, കർത്താർപൂർ ഇടനാഴി, ബംഗ്ലാദേശ് അതിർത്തി തർക്കങ്ങൾ എന്നിവ ഇന്നും പരിഹരിക്കപ്പെടാതെ തുടരുമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here