Advertisement

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇനി മുതൽ കുറഞ്ഞത് രണ്ടു വാഹനങ്ങൾ

February 6, 2020
Google News 1 minute Read

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇനി മുതൽ കുറഞ്ഞത് രണ്ടു വാഹനങ്ങളുണ്ടാകും. ഇതിനായി 202 പുതിയ വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. നിലവില്‍ ഒരു വാഹനം മാത്രമുള്ള സ്റ്റേഷനുകള്‍ക്കാണ് പുതിയ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

കട്ടപുറത്തിരിക്കുന്ന പൊലീസ് ജീപ്പുകൾ ഇനി പഴങ്കഥയാകും. 202 പുതിയ ബൊലേറോ ജീപ്പുകളാണ് സംസ്ഥാന സർക്കാർ പൊലീസ് സേനയ്ക്കായി വാങ്ങിയത്. സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16 കോടി രൂപ ചിലവഴിച്ചാണ് വാഹങ്ങൾ വാങ്ങിയത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് താക്കോൽ കൈമാറി.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.10 കൊല്ലവും അതില്‍ കൂടുതലും പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പൊലീസ് സ്റ്റേഷനിലും ഉണ്ടാവില്ല.

Story Highlights: Police Jeep, Police Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here