Advertisement

ശിവം ദുബേയ്ക്ക് സമയം നൽകണം; യുവരാജ് സിംഗ്

February 6, 2020
Google News 1 minute Read

യുവ ഓൾറൗണ്ടർ ശിവം ദുബേയ്ക്ക് സമയം നൽകണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ദുബേ മികച്ച പ്രതിഭയാണെന്നും അനുഭവസമ്പത്ത് കൈവരികയാണെങ്കിൽ അദ്ദേഹം മികച്ച താരം ആകുമെന്നും യുവി പറഞ്ഞു.

“ഞാൻ മനസ്സിലാക്കിയിടത്തോളം ദുബേയ്ക്ക് മികച്ച പ്രതിഭയുണ്ട്. കുറച്ച് അനുഭവസമ്പത്തിൻ്റെ കുറവ് മാത്രമാണ് അയാൾക്കുള്ളത്. കുറച്ചു കൂടി അവസരങ്ങൾ നൽകിയാൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ തുടർച്ചയായ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിനു കാഴ്ച വെക്കാനാവും.”- യുവരാജ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൻ്റെ ഒരു ഓവറിൽ 34 റൺസ് വഴങ്ങിയതിനെത്തുടർന്ന് ദുബേയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവി ദുബേയ്ക്കു വേണ്ടി രംഗത്തെത്തിയത്.

മത്സരത്തിൽ നാലു സിക്സറുകളും രണ്ട് ബൗണ്ടറികളും അടക്കമാണ് ദുബേ 34 റൺസ് വഴങ്ങിയത്. ടിം സീഫർട്ടും റോസ് ടെയ്‌ലറും ചേർന്നാണ് ദുബേയെ പ്രഹരിച്ചത്. മത്സരത്തിൽ ഇന്ത്യ 7 റൺസിനു ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഇന്ത്യ 5-0ന് പരമ്പര തൂത്തുവാരി.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സെയ്‌നിയും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റുമെടുത്തു.

Story Highlights: Shivam Dube, Yuvraj Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here