രാഷ്ട്രീയ നേതാക്കളെയും ന്യായാധിപന്മാരെയും ഛോട്ടാ ഷക്കീൽ കൊലപ്പെടുത്താൻ പദ്ധതിയിടുന്നു : പൊലീസ്

രാഷ്ട്രീയ നേതാക്കളെയും ന്യായാപിധന്മാരെയും മുംബൈ അധോലോക നായകൻ ഛോട്ടാ ഷക്കീൽ കൊലപ്പെടുത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഡൽഹി പൊലീസ്.
ഡൽഹി സ്‌പെഷ്യൽ സെൽ സമർപ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഛോട്ടാ ഷക്കീലിന്റെ ഹിറ്റ് ലിസ്റ്റിൽ രാഷ്ട്രീയ നേതാക്കളും ന്യായാധിപന്മാരുമാണെന്ന് എഫ്‌ഐആറിൽ പറയുന്നു. ഷക്കീൽ കൈവശം വച്ചിരിക്കുന്ന ഹൈ ഗ്രേഡ് ആയുധങ്ങളെ കുറിച്ചും എഫ്‌ഐആറിൽ പ്രതിപാദിക്കുന്നുണ്ട്.
Read Also : ഛോട്ടാ ഷക്കീലിന്റെ അനുയായി അഫ്രോസ് വദാരിയ അറസ്റ്റിൽ
ഡൽഹി പൊലീസിന് കിട്ടിയ ചില വാട്ട്‌സാപ്പ് സന്ദേശങ്ങളിൽ നിന്നാണ് ഛോട്ടാ ഷക്കീലിന്റെ പദ്ധതിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. അപകടത്തെ കുറിച്ച് പൊലീസ് നേതാക്കളെയും ജഡ്ജികളെയും അറിയിച്ചിട്ടുണ്ട്. ഛോട്ടാ ഷക്കീൽ ദൗത്യത്തിനായി തന്റെ അനുയായികൾക്ക് ആയുധം കൈമാറിയെന്നും അറിയിച്ചു.
Story Highlights- Chota shakeel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here