ഡയമണ്ട് പ്രിൻസസ് ആഢംബര കപ്പലിലെ 61 പേർക്ക് കൊറോണ ബാധയെന്ന് സൂചന

കരയ്ക്കടുക്കാൻ ആവാതെ ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ 61 പേർക്ക് കൊറോണ ബാധയെന്ന് സൂചന. 273 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 61 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

3700 യാത്രക്കാരുമായി യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന  കപ്പലിലെ യാത്രക്കാരന് മുൻപ് തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ല. ഒരു യാത്രക്കാരനെ ഇറക്കുന്നതിനായി ഹോങ്കോങ് തീരത്ത് കപ്പൽ അടുപ്പിച്ചതോടെയാണ് കപ്പലിലെ മറ്റ് 273 പേരുടെ സാംമ്പിളുകൾ പരിശോധിക്കുന്നത്.

കപ്പലിലെ യാത്രക്കാരനായ ഹോങ്കോങ് സ്വദേശിയായ 80 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യാത്രയിൽ രോഗ ലക്ഷണങ്ങൾ ഇയാളിൽ ഇല്ലായിരുന്നെങ്കിലും പിന്നീട് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

Story high light: Diamond Princess luxury ship

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top