ദുബായ് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്ക്

കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്ക്. സൗദി പൗരന്മാരാണ് ദുബായ് സന്ദര്‍ശകരില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം 1.19 കോടി ഇന്ത്യക്കാരാണ് ദുബായ് സന്ദര്‍ശിച്ചത്. സന്ദര്‍ശകര്‍ക്ക് അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുന്ന തരത്തില്‍ സ്മാര്‍ട് ഗേറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയതും സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ കാരണമായെന്ന് അധികൃതര്‍ വിലയിരുത്തി.

ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന വിമാനത്താവളമെന്ന റെക്കോര്‍ഡ് തുടര്‍ച്ചയായ ആറാം വര്‍ഷവും ദുബായ് നിലനിര്‍ത്തി. 8.64 കോടി സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. എന്നാല്‍, 2018നെ അപേക്ഷിച്ച് 3.1 ശതമാനം കുറവ് യാത്രക്കാരാണ് 2019ലെത്തിയത്. 2018ല്‍ 89.1 ദശലക്ഷം യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി റണ്‍വേയുടെ ഒരുഭാഗം അടച്ചതും ഇന്ത്യയില്‍നിന്നുള്ള ജെറ്റ് എയര്‍വേസ് സര്‍വിസുകള്‍ റദ്ദാക്കിയതുമാണ് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.

Story Highlights-  number of visitors, Dubai,  India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top