ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആഭരണങ്ങള്‍ സുരക്ഷിതമാണോയെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതാണെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞതവണ നിരീക്ഷിച്ചിരുന്നു. പന്തളം രാജകുടുംബത്തിനിടയിലെ തര്‍ക്കം ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുവാഭരണം സുരക്ഷിതമാണോയെന്ന് കോടതി ആരായുകയായിരുന്നു.
തിരുവാഭരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുത്തുകൂടെയെന്നും ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സര്‍ക്കാര്‍ ഇന്ന് നല്‍കേണ്ടത്.
2006 ജൂണില്‍ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു തടയണമെന്നും ആവശ്യപ്പെട്ട് പന്തളം രാജ കുടുംബാംഗമായ രേവതി നാള്‍ രാമവര്‍മ രാജ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
Story Highlights: sabarimala, Suprem Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here