ഡല്‍ഹി തെരഞ്ഞെടുപ്പ് ; രാഷ്ട്രപതിയടക്കമുള്ള പ്രമുഖ നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രപതിയടക്കമുള്ള പ്രമുഖ നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്ര വിദ്യാലയത്തിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാവിലെ ഒന്‍പതരയോടെ വോട്ട് രേഖപ്പെടുത്തി. ഭാര്യയ്ക്കും മകനുമൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പത്തരയോടെ രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വൃന്ദ കാരാട്ട്, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, മകള്‍ പ്രതിഭ അദ്വാനി തുടങ്ങി പ്രമുഖ നേതാക്കള്‍ ആദ്യ മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തി.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ഭാര്യ ഗുര്‍ഷരന്‍ സിംഗും ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ നിര്‍മന്‍ ഭവനിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

 

Story Highlights- Delhi elections 2020 ; Leaders including the President voted
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top