ഡൽഹി തെരഞ്ഞെടുപ്പ് അവസാനിച്ചു; പോളിംഗ് ശതമാനം 56.69

ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 56.69% പോളിംഗാണ് രേഖപ്പെടുത്തിയത്.

70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കാൻ രാവിലെ 7 മണി മുതൽ തന്നെ പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ എത്തി. ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലെ ബൂത്തുകളിലാണ് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. കേന്ദ്ര മന്ത്രി എസ് ജയശങ്കർ തുഗ്ലക്ക് ക്രസന്റിലെ എൻഡിഎംസി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബി ആർ ജെയിൻ മാർഗിലും,ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പഡ്പഡ് ഗഞ്ച് മണ്ഡലത്തിലെ മയൂർ വിഹാറിലുമാണ് രേഖപ്പെടുത്തിയത്. 1,46,92,136 വോട്ടർമാരാണ് ഡൽഹിയിൽ ഇക്കുറി ഉള്ളത്.

Story Highlights- Delhi Election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top