ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രകോപനപരമായ പ്രസ്താവനകള്‍ ബിജെപിയുടെ പ്രകടനത്തെ ബാധിച്ചു- അമിത് ഷാ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശം പ്രകടനത്തെക്കുറിച്ച് ആദ്യ പ്രതികരണവുമായി അമിത് ഷാ. നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ബിജെപിയുടെ പ്രകടനത്തെ ബാധിച്ചു എന്ന് അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ടൈംസ് നൗ ഉച്ചകോടിയിലാണ് അമിത് ഷായുടെ പ്രതികരണം. ‘ഗോളി മാരോ’, ‘ഇന്തോ-പാക് മത്സരം’ തുടങ്ങിയ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് ബിജെപി അകന്നു നില്‍ക്കണമായിരുന്നു’ അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. ”സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ‘എന്നോട് സിഎഎയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എന്റെ ഓഫീസില്‍ നിന്ന് സമയം തേടാം; മൂന്ന് ദിവസത്തിനുള്ളില്‍ സമയം അനുവദിക്കും’. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ രേഖകളൊന്നും കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Story Highlights- provocative statements, affected the BJP's performance, 
                  delhi elections 2020, 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top