‘പരാജയത്തിൽ നിരാശർ ആകാനില്ല; വിജയത്തില്‍ അഹങ്കരിക്കാറുമില്ല’; ബിജെപി ഓഫീസിൽ പോസ്റ്റർ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വന്നു. ആം ആദ്മി കനത്ത ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലേറി. ഡൽഹി എഎപി തൂത്തുവാരിയപ്പോൾ കുറച്ചെങ്കിലും മിച്ചം പിടിച്ചത് ബിജെപിയാണ്. തങ്ങളുടെ പരാജയം പ്രവചിച്ചെന്ന പോലെ വോട്ടെണ്ണൽ സമയത്ത് തന്നെ ഡൽഹി ഓഫീസിൽ പാർട്ടികാർ ഒരു പോസ്റ്റർ വച്ചു.
Read Also: ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ടുശതമാനത്തിലും കുറവ്
‘വിജയിക്കുമ്പോൾ ഞങ്ങൾ അഹങ്കാരികളാകാറില്ല. പരാജയത്തിൽ ഞങ്ങൾ നിരാശപ്പെടാറുമില്ല’ എന്നാണ് പോസ്റ്ററിലെഴുതിയതിന്റെ ഉള്ളടക്കം. ഹിന്ദിയിൽ എഴുതിയ പോസ്റ്ററില്‍ പാർട്ടി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ചിരിച്ച് നില്‍ക്കുന്ന ചിത്രവുമുണ്ട്.
നില മെച്ചപ്പെടുത്തിയെങ്കിലും ബിജെപിയ്ക്ക് തലസ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. തങ്ങൾക്ക് പരാജയം പ്രവചിച്ച എക്‌സിറ്റ് പോളുകളെല്ലാം തന്നെ പാർട്ടി നേതൃത്വം തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. ഒട്ടും നിരാശയില്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here