നവി മുംബൈയിൽ അഗ്നിബാധ; ആളപായമില്ല

നവി മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ അഗ്‌നിബാധ. രാവിലെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ ‘സീ ഹോം’ എന്ന പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. 21 നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു.

 

ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top