അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ ആംബുലന്‍സ് സര്‍വീസ് നിര്‍ത്തുന്നു

അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് അനുവദിച്ച ആംബുലന്‍സ് ഇന്‍ഷുറന്‍സ് പുതുക്കാത്തതിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. പുതുക്കേണ്ട ഇന്‍ഷുറന്‍സ് തുക സര്‍ക്കാരില്‍ നിന്ന് അനുവദിച്ച് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഒരു വര്‍ഷം മുന്‍പ് അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് അനുവദിച്ച ആംബുലന്‍സ് ഇപ്പോള്‍ ഓഫീസ് സമുച്ചയത്തില്‍ വിശ്രമത്തിലാണ്. ഇന്‍ഷുറന്‍സ് പുതുക്കാത്തതിന്റെ പേരില്‍ വാഹനം നിരത്തിലിറക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാന്‍ ആവശ്യമായ 7300 രൂപ സര്‍ക്കാരില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ല.

ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്ന് ഡിമാന്റ് നോട്ടീസ് വാങ്ങിയശേഷം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ജില്ലാ ഓഫീസില്‍ നിന്ന് ധനാനുമതിയും എറണാകുളം റീജണല്‍ ഓഫീസില്‍ നിന്ന് അലോട്ട്‌മെന്റും ലഭിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനുള്ള തുടര്‍നടപടികള്‍ മുന്നോട്ട് പോവുകയുള്ളൂ.

Story Highlights: Ambulance,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
20 പേർ മരിച്ചു
ഹെൽപ്‌ലൈൻ നമ്പറുകൾ - 9495099910, 7708331194
പാലക്കാട് എസ്പി ശിവവിക്രം - 9497996977
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More