കൊറോണ വൈറസ് ബാധ ; തൃശൂര്‍ മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടിയുടെ അവസാന പരിശോധന ഫലം നെഗറ്റീവ്

കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ആശങ്കയൊഴിയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ള പെണ്‍കുട്ടിയുടെ ഒടുവിലത്തെ പരിശോധന ഫലം നെഗറ്റീവാണെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. എന്നാല്‍ കൊറോണ വൈറസ് ബാധ തടയാന്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുട്ടിയുടെ നാല് സാമ്പിളുകളുടെ ഫലം പുറത്ത് വന്നതില്‍ ഒടുവിലത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ ഒരു സാമ്പിളിന്റെ ഫലം കൂടി നെഗറ്റീവ് ആയാല്‍ മാത്രമാകും രോഗം ഇല്ലെന്ന് സ്ഥിരീകരിക്കുക. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 28 ദിവസത്തെ നിരീക്ഷണകാലം കൂടി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊറോണ സ്ഥിരീകരിച്ച വ്യക്തിയെ നെഗറ്റീവ് റിസള്‍ട്ടാകും വരെ നിരീക്ഷക്കാനാണ്  ആരോഗ്യവകുപ്പിന്റെ തീരുമാനം.

നിലവില്‍ 3252 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ഇതില്‍ 45 പേര്‍ മാത്രമാണ് ആശുപത്രികളികളില്‍ ചികിത്സയിലുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസുകളില്‍ അറസ്റ്റ് തുടരുകയാണ്.

 

Story Highlights- corona virus,  nfection,  final examination result,rekha-kerala

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top