Advertisement

ഇന്ന് കുട്ടിപ്പോരിൽ കലാശക്കൊട്ട്; ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

February 9, 2020
Google News 1 minute Read

അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെയാണ് കലാശപ്പോരിൽ നേരിടുക. ടൂർണമെൻ്റിൽ മികച്ച ഫോമിലുള്ള ഇന്ത്യ തോൽവി അറിയാതെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പോച്ചസ്ട്രൂമിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30നാണ് മത്സരം. ബംഗ്ലാദേശ് ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇന്ത്യ അഞ്ചാം കിരീടം തേടിയാണ് ഇറങ്ങുക. തുടർച്ചയായ മൂന്നാം ഫൈനലിലാണ് ഇന്ത്യ ഇറങ്ങുന്നത്.

സെമിഫൈനലിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 44.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മഹ്മൂദുൽ ഹസൻ ജോയ് സെഞ്ചുറി അടിച്ചു.

ഇന്ത്യയാവട്ടെ ചിരവൈരികളായ പാകിസ്താനെയാണ് പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 വിജയലക്ഷ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. യശസ്വി ജയ്സ്വാള്‍ (105), ദിവ്യാന്‍ഷ് സക്സേന (59) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തന്നെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ജയ്സ്വാള്‍ 113 പന്തില്‍ നിന്നും എട്ട് ഫോറും നാല് സിക്സും അടക്കമാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്.

Story Highlights: India, Bangladesh, U-19 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here