കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബ് ടെന്‍ഡര്‍ നടപടിയിലേക്ക്

ഏറെ നാളത്തെ കാത്തിപ്പിന് ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബ് ടെന്‍ഡര്‍ നടപടിയിലേക്ക്. ഏറ്റവും ആധുനികവും സങ്കീര്‍ണവുമായ ബയോ സേഫ്റ്റി ലെവല്‍ 3 വിഭാഗത്തില്‍പ്പെടുന്ന റീജണല്‍ ലബോറട്ടറിയാണ് സ്ഥാപിക്കുക. കേന്ദ്ര പിഡബ്യൂഡിയാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.

അഞ്ചരക്കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം മേയില്‍ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതിക്ക് 3.8 കോടി രൂപ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുവദിച്ചിട്ടുണ്ട്. ഏറ്റവും ആധുനികവും സങ്കീര്‍ണവുമായ ബയോ സേഫ്റ്റി ലെവല്‍ 3 വിഭാഗത്തില്‍പ്പെടുന്ന റീജണല്‍ ലബോറട്ടറിയാണ് സ്ഥാപിക്കുക.

കോഴിക്കോട്ട് ലാബ് വരുന്നതോടെ കൊറോണ, നിപ, കുരങ്ങു പനി, വെസ്റ്റ്‌നൈല്‍, എച്ച്1എന്‍1, ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുനൈ, മണിപ്പാല്‍ വൈറോളജി ലബോറട്ടറി എന്നിവയെ ആശ്രയിക്കേണ്ടിവരില്ല.ബയോ സേഫ്റ്റി ലെവല്‍ 3 ലാബില്‍ അതീവ സുരക്ഷിത്വമുള്ള അന്തരീക്ഷത്തിലാണ് പരിശോധനകള്‍ നടത്തുക.

വിദഗ്ധരും പരിശീലനം ലഭിച്ചവരുമായ റിസര്‍ച്ച് സയന്റിസ്റ്റുകളും ടെക്‌നീഷ്യന്മാരുമാണ് മാരകമായ വൈറസുകളെ പരിശോധിക്കുക. ശ്വസനത്തിലൂടെ പകരുന്ന രോഗങ്ങള്‍ അന്തരീക്ഷത്തിലുണ്ടാവുന്നതിനാല്‍തികച്ചും ഐസോലേറ്റഡ് സംവിധാനത്തിലായിരിക്കും ലാബ് പ്രവര്‍ത്തിക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് വൈറോളജി ലാബ് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

Story Highlights: kozhikode, Virology Lab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top