പെട്രോൾ ബങ്ക് സ്ഥാപിക്കാൻ ഒരുങ്ങി കോഴിക്കോട് ജില്ലാ ജയിൽ

പുതിയ വരുമാന മാർഗം കണ്ടെത്താൻ ഒരുങ്ങി കോഴിക്കോട് ജില്ലാ ജയിൽ. ജയിലുകളെ തടവറകൾ മാത്രമായി കാണാതെ വാണിജ്യ സ്ഥാപനങ്ങൾ കൂടിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പെട്രോൾ ബങ്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ജയിൽ ജീവനക്കാർ സൂപ്പർവൈസർമാരും തടവുകാരെ തൊഴിലാളികളും ആക്കിയാണ് ബങ്കിന്റെ പ്രവർത്തനം നടത്തുക. നിലവിൽ മിനി ബൈപാസ് റോഡിൽ കോംട്രസ്റ്റിന് എതിർവശത്തുള്ള ജയിലിന്റെ സ്ഥലമാണ് പെട്രോൾ ബങ്കിനായി കണ്ടെത്തിയിരിക്കുന്നത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സ്ഥലം സന്ദർശിച്ച് അന്തിമ തീരുമാനം എടുക്കും.
ജയിലിലെ ഭക്ഷണ നിർമാണം വഴി നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഇതിന് പുറമെ വരുമാനം വർധിപ്പിക്കുന്നതിനായി മറ്റ് പദ്ധതികളും ആരംഭിച്ചു. പച്ചക്കറി കൃഷിയും തുണി സഞ്ചി നിർമാണവുമെല്ലാം ഇതിന്റെ ഭാഗമാണ്. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുക വഴി തടവുകാരുടെ മാനസികരോഗ്യം മെച്ചപ്പെടുത്താനാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here