‘താങ്ക്യൂ നെയ്‌വേലി’; ഇളയ ദളപതിയുടെ ആരാധകരോടൊപ്പമുള്ള ‘ഗ്രൂപ്ഫി’ വൈറൽ

തമിഴ് താരം വിജയ് പങ്കുവച്ച ‘ഗ്രൂപ്ഫി’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ‘മാസ്റ്റർ’ എന്ന താരത്തിന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ തമിഴ്‌നാട് നെയ്‌വേലിയിലാണ്. അവിടെ തന്നെ കാണാനായെത്തിയ ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണ് താരം ട്വിറ്ററിൽ പങ്കുവച്ചത്.
Read Also: ട്രാൻസിന് സെൻസർ ബോർഡ് കത്രിക വയ്ക്കുമോ? നാളെ ചിത്രം മുംബൈയിൽ പുനഃപരിശോധനയ്ക്ക്
നെയ്‌വേലിയിലെ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സെൽഫിക്ക് ഒപ്പമുള്ള കുറിപ്പ്. ‘താങ്ക്യൂ, നെയ്‌വേലി’ എന്നാണ് വിജയ് ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്.
Thank you Neyveli pic.twitter.com/cXQC8iPukl
— Vijay (@actorvijay) February 10, 2020
സിനിമയുടെ ചിത്രീകരണം ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം താരത്തിന്റെ ആരാധകർ എതിർത്തിരുന്നു. അതിന് ശേഷം താരം വാനിന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെൽഫി എടുക്കുന്നതുമായ ദൃശ്യങ്ങളും ഏറെ വൈറലായിരുന്നു. അതിനുശേഷമാണിപ്പോൾ വിജയിയുടെ സെൽഫിയും തരംഗമായിക്കൊണ്ടിരിക്കുന്നത്. അജു വർഗീസും സണ്ണി വെയ്‌നുമുൾപ്പെടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
vijay actor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here