കോൺഗ്രസിന്റെ ഓസ്‌ക്കർ 2020; മികച്ച നടൻ പ്രധാന മന്ത്രി; വില്ലൻ അമിത് ഷാ; ട്വിറ്ററിൽ വൈറൽ

സിനിമാ രംഗത്തെ ലോകത്തിലെ സുപ്രസിദ്ധമായ ഓസ്‌ക്കർ പുരസ്‌കാര നിശ ഇന്ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ വച്ച് നടന്നു. എന്നാൽ കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ രാഷ്ട്രീയ രംഗത്തെ ഓസ്‌ക്കർ 2020. ബിജെപിയെ ട്രോളിയാണ് മിക്ക പുരസ്‌കാരങ്ങളും നൽകിയിരിക്കുന്നത്.

Read Also: ഡല്‍ഹിയിലെ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി

ആക്ഷൻ റോളിലുള്ള മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കാണ്. പ്രഗ്യാ സിംഗ് താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു അവാർഡിന് മോദിയോടൊപ്പം മത്സരിക്കാനുണ്ടായിരുന്നത്. പ്രധാന മന്ത്രിയുടെ ’56 ഇഞ്ചും, വിയർപ്പും കണ്ണീരുമാണ്’ അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മികച്ച വില്ലനുള്ള അവാർഡ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. മറ്റ് നോമിനികൾ യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു. ഗബർ സിംഗും മൊഗാമ്പോയുമായിരുന്നു പഴയ ഇന്ത്യയിലെ വില്ലന്മാരെങ്കിൽ പുതിയ ഇന്ത്യയിൽ ഒരുകൂട്ടം പുതിയ വില്ലന്മാരാണുള്ളതെന്നാണ് കൂടെയുള്ള കുറിപ്പ്.

മികച്ച ഹാസ്യ നടൻ ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയാണ്. നിർമലാ സീതാരാമനേയും പീയുഷ് ഗോയലിനേയും കടത്തിവെട്ടിയാണ് ഇദ്ദേഹം പുരസ്‌കാരം സ്വന്തമാക്കിയത്.
നാടകീയമായ അഭിനയത്തിന് അവാർഡ് നേടിയത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top