കൊറോണ : മരണം 900 കടന്നു

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. വൈറസ് ബാധയേറ്റവരുടെ എണ്ണം 40,171 ആയി. ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് ചൈനയിൽ മൊത്തം പുതുതായി 444 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സിംഗപ്പൂരിൽ കഴിഞ്ഞ ദിവസം ഏഴുപേരിൽക്കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ കേസുകൾക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ലീ സിയെൻ ലൂങ് പറഞ്ഞു.

അതേസമയം, കൊറോണ ബാധയെതുടർന്നുണ്ടായ മരണങ്ങളിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി വെല്ലുവിളി നേരിടാൻ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ഏറെ ഭീതി വിതച്ച ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് നന്ദിയും പ്രധാനമന്ത്രി അറിയിച്ചു.

Story Highlights Corona virus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top