Advertisement

കൊറോണ വൈറസ് ; മരണസംഖ്യ 2003 ലെ സാര്‍സ് രോഗം ബാധിച്ചുണ്ടായ മരണങ്ങളെ മറികടന്നു

February 10, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി. ഇതോടെ മരണസംഖ്യ 2003 ലെ സാര്‍സ് രോഗം ബാധിച്ചുണ്ടായ മരണങ്ങളെ മറികടന്നു. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത 811 മരണങ്ങളില്‍ 780 ഉം ഹുബൈയ് പ്രവിശ്യയിലാണ്. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോരുത്തര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

ഇതോടെ കൊറോണ മരണസംഖ്യ 2003 ലെ സാര്‍സ് മരണങ്ങളെ മറികടന്നു. ലോകത്താകെ 774 പേരാണ് സാര്‍സ് ബാധിച്ച് മരിച്ചത്. നിലവില്‍ 37,566 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 34,546 കേസുകളും ചൈനയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. സിംഗപ്പൂരില്‍ ഇന്നലെ ഏഴുപേരില്‍ക്കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ് പറഞ്ഞു.

അതേസമയം, കൊറോണ ബാധയെതുടര്‍ന്നുണ്ടായ മരണങ്ങളില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ഏറെ ഭീതി വിതച്ച ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് നന്ദിയും പ്രധാനമന്ത്രി അറിയിച്ചു.

 

Story Highlights- Corona virus, death toll,  2003 SARS-related deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here