രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി

രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി. സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യകതമാക്കി. 2017 ഒക്ടോബറിലെ യുഡിഎഫ് ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി.

ചങ്ങനാശേരി സ്വദേശി സോജന്‍ പവിയാനോസാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു എന്ന് ചെന്നിത്തല ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

 

Story Highlights- Hartal case,  Ramesh Chennithala, dismissed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top