ഐടി ഡെലിവറി മാനേജര്‍മാര്‍ക്ക് ബ്രൂണെയില്‍ തൊഴിലവസരം

പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം. സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ നിലവില്‍ ഒഴിവുള്ള ഐടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ടോള്‍ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനം) വിവരങ്ങള്‍ ലഭ്യമാകും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈമാസം 14.

Story Highlights: job opportunities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top