Advertisement

ഓസ്‌ക്കർ 2020 : മികച്ച നടൻ വോക്വിന്‍ ഫീനിക്സ്; മികച്ച നടി റെനെ സെൽവെഗർ

February 10, 2020
Google News 9 minutes Read

ലോകം പ്രതീക്ഷിച്ചതുപോലെ തന്നെ ജോക്കറായി നമ്മെ വിസ്മയിപ്പിച്ച വോക്വിന്‍ ഫീനിക്സ്  മികച്ച നടനുള്ള ഓസ്‌ക്കർ സ്വന്തമാക്കി. റെനെ സെൽവെഗറാണ് മികച്ച നടി.

‘ഞാൻ പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. എനിക്ക് രണ്ടാം തവണ അവസരം നൽകിയ എല്ലാവരോടും നന്ദി. അങ്ങനെയാണ് സമൂഹം മുന്നോട്ട് പോകേണ്ടത്. നാം പരസ്പരം വിജ്ഞാനം പങ്കുവയ്ക്കണം, പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോകണം.’-വോക്വിന്‍ ഓസ്‌കാർ വേദിയിൽ പറഞ്ഞു.

ലിംഗ സമത്വത്തെ കുറിച്ചും ലോകത്ത് നിലനിൽക്കുന്ന വർണ വിവേചനങ്ങളെ കുറിച്ചും ആധിപത്യങ്ങളെ കുറിച്ചും വികാരാധീതനായി സംസാരിച്ചു.

Read Also : ഓസ്‌ക്കർ 2020 : മുഴുവൻ ജേതാക്കളുടേയും പട്ടിക #Live Updates

മികച്ച നടിയായി റെനെ സെൽവെഗറെ തെരഞ്ഞെടുത്തു. തന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കുമാണ് റെനെ സെൽവെഗർ പുരസ്‌ക്കാരം സമർപ്പിച്ചത്. ലോകത്തെ കുടിയേറ്റക്കാർക്കും റെനെ തന്റെ പുരസ്‌കാരം സമർപ്പിച്ചു.

ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം 6.30 ഓടെയാണ് പുരസ്‌ക്കാര പ്രഖ്യാപനം ആരംഭിച്ചത്. ഇക്കുറി ഏറ്റവും കൂടുതൽ നോമിനേഷനുകൾ കിട്ടിയത് ജോക്കറിനാണ്. 11 നോമിനേഷനുകളാണ് ജോക്കറിന് ലഭിച്ചത്. ദ ഐറിഷ് മാൻ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിവയ്ക്ക് പത്ത് നോമിനേഷനുകൾ വീതം ലഭിച്ചു.

Story Highlights- Oscar 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here