സിറിയൻ സൈന്യത്തിന്റെ ആക്രമണം; അഞ്ച് തുർക്കി സൈനികർ കൊല്ലപ്പെട്ടു

സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് തുർക്കി സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരുക്കേറ്റു.

തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകരയെ ഉദ്ധരിച്ച് ടർക്കിഷ് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇദ്‌ലിബ് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദൊഗനും പ്രതിരോധ മന്ത്രി ഹുലുസി അകറും തമ്മിൽ കൂടിക്കാഴ്ച നടത്തി. തുർക്കി സൈന്യം പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

syria, turkey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top