ക്രിസ്മസ് ബമ്പർ 12 കോടിയുടെ ഭാഗ്യശാലി കണ്ണൂരിലുണ്ട് !

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി ഇത്തവണ ലഭിച്ചത് കണ്ണൂർ സ്വദേശിക്ക്. മാലൂർ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നൻ രാജനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ST 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണ് രാജൻ. 20 ദിവസം മുമ്പാണ് രാജൻ ലോട്ടറി എടുക്കുന്നത്. ഇന്നലെയാണ് ലോട്ടറി ഫലം നോക്കുന്നത്. എന്നാൽ സീരിയൽ നമ്പറിന്റെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ഇന്ന് രാവിലെ കടയിൽ പോയാണ് സമ്മാനം തനിക്കുതന്നെയെന്ന് ഉറപ്പിച്ചത്. പിന്നീട് ബാങ്കിൽ പോയി ലോട്ടറി ടിക്കറ്റ് കൈമാറി സമ്മാനം സ്വന്തമാക്കുകയായിരുന്നു.

ആദിവാസി കോളനി സ്വദേശിയായ രാജന് നിലവിൽ ബാങ്കിൽ 5 ലക്ഷം രൂപ കടമുണ്ട്. വീട് പണിയും പൂർത്തിയായിട്ടില്ല. ലോട്ടറി പണം കൊണ്ട് കടമെല്ലാം വീട്ടി വീടുപണി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ട്വന്റിഫോറിനോട് പറഞ്ഞു.

Read Alsoക്രിസ്തുമസ് പുതുവത്സര ബമ്പർ; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്

ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് രാജന്റെ കുടുംബം. ഇതിൽ മൂത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. മകൻ കൂലിപ്പണിക്കാരനാണ്. ഇളയ മകൾ പഠിക്കുകയാണ്.

12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. 50 ലക്ഷം വീതം പത്ത് പേർക്കായാണ് രണ്ടാം സമ്മാനം നൽകുക. മൂന്നാം സമ്മാനമായ 10 ലക്ഷം പത്ത് പേർക്ക് വീതം നൽകും. നാലാം സമ്മാനമായ ഒരു കോടി 20 പേർക്കായി അഞ്ച് ലക്ഷം വീതം നൽകും.

പ്രോത്സാഹന സമ്മാനം

CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609

രണ്ടാം സമ്മാനം

CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,

മൂന്നാം സമ്മാനം

CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380

Story Highlights – kerala lottery Christmas bumper resultsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More