ഏറെ വൈകാതെ ടി-20യിൽ നിന്ന് വിരമിക്കും; ഡേവിഡ് വാർണർ: വീഡിയോ

രാജ്യാന്തര ടി-20യിൽ നിന്ന് ഉടൻ തന്നെ വിരമിക്കുമെന്ന് ഓസീസ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. തുടർച്ചയായ മത്സരങ്ങൾ മൂലം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വിരമിക്കൽ പരിഗണനയിലാണെന്നും വാർണർ പറഞ്ഞു. കഴിഞ്ഞ ദിവസം അലൻ ബോർഡർ പുരസ്കാരം സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എൻ്റെ മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കി തുടർച്ചയായി യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തുടർച്ചയായ മത്സരക്രമങ്ങൾ കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാൻ ഏതെങ്കിലും ഒരു ഫോർമാറ്റ് ഉപേക്ഷിക്കേണ്ടി വരികയാണെങ്കിൽ രാജ്യാന്തര ടി-20 മത്സരങ്ങൾ ഞാൻ ഉപേക്ഷിക്കും. തുടർച്ചയായ രണ്ട് ലോകകപ്പുകൾ വരികയാണ്. വരുന്ന രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഞാൻ രാജ്യാന്തര ടി-20 മതിയാക്കും. മൂന്നു ഫോർമാറ്റുകളിലും തുടരുന്നത് കഠിനമാണ്.”- വാർണർ പറഞ്ഞു.

വിലക്കിനെപ്പറ്റിയും അതിനു ശേഷം തിരികെ വന്നതിനെപ്പറ്റിയും വാർണർ സംസാരിച്ചു. പന്ത് ചുരണ്ടലിനെത്തുടർന്ന് വിലക്കിലായിരുന്ന കാലയളവ് തന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായിരുന്നു. സ്മിത്തുമായും കമ്മിൻസുമായും ചേർന്ന് ഞാൻ മക്കളോടൊപ്പം പറമ്പിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. മക്കൾ വിരാട് കോലിയുടെ പേരാണ് പറഞ്ഞു കൊണ്ടിരുന്നത്. അപ്പോൾ ഗ്രൗണ്ടിലിറങ്ങി കളിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന് വിഷമം വരും. തിരിച്ചു വരവിൽ നല്ല പ്രകടനം നടത്താൻ സാധിച്ചുവെന്നും വാർണർ പറഞ്ഞു.


Story Highlights: David Warnerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More