Advertisement

വികസനം മുഖ്യ പ്രചാരണമാക്കി; മൂന്നാം വട്ടവും ഡല്‍ഹി പിടിച്ചടക്കി അരവിന്ദ് കേജ്‌രിവാള്‍

February 11, 2020
Google News 1 minute Read

വികസനമുയര്‍ത്തി നടത്തിയ പ്രചാരണമാണ് മൂന്നാം വട്ടവും അരവിന്ദ് കേജ്‌രിവാളിനെ അധികാരത്തില്‍ എത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ 90 ശതമാനം നടപ്പിലാക്കാന്‍ കഴിഞ്ഞതും ജനങ്ങളില്‍ പ്രതീഷ നല്‍കി. അതേസമയം, വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ബിജെപിയുടെ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനും സഹായകരമായി.

ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രി സുരക്ഷ എന്നീ മേഖലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഓരോ വോട്ടര്‍മാരെയും ആം ആദ്മി പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തി ബോധ്യപ്പെടുത്തി. അതും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ച്ചകള്‍ മുമ്പ്. ഇത് പ്രചാരണത്തില്‍ പാര്‍ട്ടിയ്ക്ക് മേല്‍ക്കെ നേടി കൊടുത്തു.

കേജ്‌രിവാള്‍ തീവ്രവാദിയാണെന്ന പരാമര്‍ശം ബിജെപി നേതാക്കള്‍ ഒന്നയിച്ചപ്പോഴും പ്രചാരണ വിഷയം മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി തയാറായില്ല. ജെഎന്‍യു, ഷഹീന്‍ ബാഗ് വിഷയങ്ങളില്‍ അരവിന്ദ് കേജ്‌രിവാള്‍ പരസ്യ നിലപാട് പ്രഖ്യപിക്കാത്തത് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. ഹനുമാന്‍ ഭക്തനാണെന്ന് തെളിയിക്കാന്‍ അമ്പലത്തില്‍ പോയതും ശ്രദ്ധേമായി.

ബിജെപിയുടെ വര്‍ഗീയത ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പ്രചാരണവും ആം ആദ്മി പാര്‍ട്ടിയ്ക്ക് നേട്ടം ഉണ്ടാക്കി. ന്യൂനപക്ഷ മേഖലകളില്‍ മിന്നുന്ന വിജയം ആം ആദ്മിക്ക് ലഭിച്ചതും ഈ കാരണം കൊണ്ടാണ്.

Story Highlights: delhi elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here