‘ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചില്ല’ : ഖുഷ്ബു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖുശ്ബു സുന്ദർ.
‘ഡൽഹിയിൽ കോൺഗ്രസ് മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. നാം വേണ്ടത് ചെയ്യുന്നുണ്ടോ ? നാം ശരിയായാണോ പ്രവർത്തിക്കുന്നത്. നാം ശരിയായ ട്രാക്കിലാണോ? നോ എന്നാണ് ഉത്തരം. നാം പ്രവർത്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോൾ. താഴെ തട്ടിലും, മധ്യ നിരയിലും മുകൾ തട്ടിലും കാര്യങ്ങൾ ശരിയാക്കണം’-ഖുശ്ബു കുറിച്ചു.
Wasnt expecting magic in Delhi for #Congress Decimated yet again. Are we doing enough? Are we doing it right? Are we on the right track? NO is the big answer. We need to start working now. Its now or never. Ground level,middle level n top level. Things need to be set right.
— KhushbuSundar ❤️ (@khushsundar) February 11, 2020
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. സീലംപൂരിലും, ഡിയോളിലും, തിലക് നഗറിലും ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. ഡിയോളിൽ പ്രകാശ് ജർവാളും, സീലംപൂരിൽ അബ്ദുൽ റഹ്മാനും തിലക് നഗറിൽ നിന്ന് ജർണൈൽ സിംഗുമാണ് വിജയിച്ചത്.
Read Also : ‘ജനങ്ങളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്കായില്ല’ : ഡൽഹിയിലെ ബിജെപി തോൽവിയെ കുറിച്ച് ഗൗതം ഗംഭീർ
വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭർദ്വാജ് പറഞ്ഞു.
Story Highlights – Delhi Elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here