നിർഭയ കേസ്; മരണവാറന്റ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാം: സുപ്രിംകോടതി

നിർഭയ കേസിൽ മരണവാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണ് എന്ന് സുപ്രിം കോടതി. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ നോട്ടീസ് അയക്കാനും ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.
Read Also: നിർഭയ കേസ്; പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയോട് തിഹാർ ജയിൽ അധികൃതർ
ഡൽഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയത്തിനുള്ളിൽ പ്രതികൾ നിയമപരിഹാര വഴികൾ തേടിയില്ല. ഇതുവരെയും ദയാഹർജി സമർപ്പിക്കാത്ത പ്രതി പവൻ കുമാർ ഗുപ്തയെ അതിന് നിർബന്ധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
നേരത്തെ നിർഭയ കേസിൽ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ഹർജി അനവസരത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here