‘ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, എന്നാൽ അവകാശവാദങ്ങൾ ഉന്നയിച്ച ബിജെപിക്ക് എന്തുപറ്റി ?’ : കമൽ നാഥ്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കേറ്റ പരാജയം അംഗീകരിച്ച് കോൺഗ്രസ്. ഡൽഹിയിലെ ജനവിധിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ് പറഞ്ഞു.

‘ഫലത്തെ കുറിച്ച് ധാരണയുണ്ടായിരുന്നു. എന്നാൽ വലിയ അവകാശവാദങ്ങൾ ഉന്നയിച്ച ബിജെപിക്ക് എന്തുപറ്റി?’- കമൽ നാഥ് ചോദിച്ചു.

ഡൽഹി നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ മേൽക്കൈയുമാണ് ആം ആദ്മി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും മുന്നേറ്റമില്ല. അൽക്ക ലാമ്പ അടക്കമുള്ള പ്രമുഖർ പിന്നിലാണ്.

Read Also : ‘പ്രതീക്ഷ കൈവിട്ടിട്ടില്ല, ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’ : ബിജെപി നേതാവ് മനോജ് തിവാരി

ലീഡ് നില

ആം ആദ്മി പാർട്ടി 58
ബിജെപി 12
കോൺഗ്രസ് 00

മനീഷ് സിസോദിയയല്ലാത്ത ആം ആദ്മിയുടെ എല്ലാ നേതാക്കളും മുന്നിട്ട് നിൽക്കുകയാണ്. 1576 വോട്ടുകൾക്ക് സിസോദിയ പിന്നിലാണ്. ഷഹീൻ ബാഗ് ഉൾക്കൊള്ളുന്ന ഓഖ്‌ല മണ്ഡലത്തിൽ 65546 വോട്ടുകൾക്ക് ആം ആദ്മിയുടെ അമ്മാനത്തുള്ള മുന്നിലാണ്. ആദർശ് നഗർ, അംബേദ്ക്കർ നഗർ, ബാബർപുർ, ബാദർപുർ, ബദ്‌ലി, ബല്ലിമാരൻ, ബിജ്വാസൻ, ബുരാരി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ ആം ആദ്മി മുന്നേറുകയാണ്.

Story Highlights- Kamal Nath, Delhi Election 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top