ഇരുസഭകളിലും ഹാജരാകണം; ബിജെപി എംപിമാര്‍ക്ക് വിപ്പ്

ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹാജരാകണമെന്നും സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കി. വിപ്പ് നല്‍കിയ സാഹചര്യത്തില്‍ പ്രധാന നിയമ നിര്‍മാണം ഉണ്ടാകുമെന്ന അഭ്യൂഹമുണ്ട്. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായത് എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ധാരണയില്ല.

അതേസമയം, പാര്‍ലമെന്റിന്റെ ആദ്യ ബജറ്റ് സെഷന്‍ ഇന്ന് അവസാനിക്കും. രണ്ടാം സെഷന്‍ മാര്‍ച്ച് രണ്ടിനാണ് ആരംഭിക്കുക. ബജറ്റ് ചര്‍ച്ച ഉപസംഹരിച്ച് ഇരുസഭകളിലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കും. ബജറ്റ് ചര്‍ച്ച വെട്ടിച്ചുരുക്കിയതിനെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തും എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top