Advertisement

കൊറോണ ഭീതിയില്ലാതെ ഹോങ്കോങിലെ ഒരു കടലോര ഗ്രാമം

February 12, 2020
Google News 1 minute Read

ചൈന കൊറോണയോട് മല്ലിടുമ്പോൾ യാതൊരു ഭയാശങ്കകളുമില്ലാത്ത ഒരു ജനതയെ ഹോങ്കോങിൽ കാണാം. ഹോങ്കോങിലെ തായ് ഒ എന്ന കടലോര ഗ്രാമമാണ് കൊറോണയെക്കുറിച്ചുള്ള ഭീതികൾ മാറ്റിവെച്ച് ദൈനംദിന ജോലികളിൽ മുഴുകുന്നത്.

മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളവരിലേറെയും. ഇവിടെ പതിവ് കാഴ്ചകൾക്കൊന്നും യാതൊരു മാറ്റവുമില്ല. തിരക്കേറിയ തെരുവുകൾ, നിരത്തിൽ ധാരാളം വാഹനങ്ങൾ, വഴിയോരക്കച്ചവടക്കാർ, മീൻവിൽപനക്കാർ, വിലപേശുന്ന ആളുകൾ അങ്ങനെ പോകുന്നു തായ് ഓയിലെ കാഴ്ചകൾ. കാണുന്നവരുടെ മനസിൽ പോലും ഇവ സംശയം ജനിപ്പിച്ചേക്കാം, കൊറോണ ഭീതിയുടെ നടുവിലും സജീവമായ ഈ ഗ്രാമക്കാഴ്ചകളെക്കുറിച്ച്.

പക്ഷേ കൊറോണയെ വിശ്വാസം കൊണ്ട് നേരിടാമെന്ന ഉറപ്പാണ് തായ് ഒയിലെ ഓരോരുത്തരുടെയും മനസിലുള്ളത്. മാസ്‌ക് ധരിക്കാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയായി കൊറോണയെ എന്തിന് ഭയക്കണം എന്ന മറുചോദ്യമാണ് ചാൻ ലൂയ് ഫോക്ക് എന്ന 65 കാരനായ മത്സ്യത്തൊഴിലാളി ഉന്നയിച്ചത്. അണുനാശിനി കൂടിയായ കടലിലെ ഉപ്പുവെള്ളമുണ്ട് രക്ഷക്കെന്ന വിശ്വാസവും ഫോക്ക് പങ്കുവെച്ചു.

‘ന്റെ ഫാർമസിയിൽ മാസ്‌കുകളോ അണുനാശിനികളോ ഇല്ല, അവ ആവശ്യപ്പെട്ട് ആരും എത്താറുമില്ല. ഗ്രാമം സന്ദർശിക്കാനെത്തുന്ന വിദേശികളെയും വിനോദസഞ്ചാരികളെയും മാത്രമാണ് ഞങ്ങൾക്ക് ഭയം. ഞങ്ങളിൽ ആരിലും വൈറസില്ല.’ – ഫോക്ക് കൂട്ടിച്ചേർത്തു.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here