കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാർക്കെതിരെ കയ്യേറ്റ ശ്രമം

കോട്ടയത്തും മുത്തൂറ്റ് ജീവനക്കാർക്കെതിരെ വീണ്ടും കയ്യേറ്റ ശ്രമം. ടി.ബി റോഡിലെ മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ ജീവനക്കാരെയാണ് സിഐടിയു തൊഴിലാളികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരെ തൊഴിലാളികൾ വീണ്ടും ഭീഷണിപ്പെടുത്തി.
അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എഎസ്‌ഐക്കെതിരെയും തൊഴിലാളികൾ തട്ടിക്കയറി. ഇയാളുടെ ഫോൺ ബലം പ്രയോഗിച്ച് അക്രമികൾ തട്ടിയെടുത്തു. രണ്ടാഴ്ച മുമ്പ് കോട്ടയത്തെ വിവിധ ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്ക് എതിരെ സിഐടിയു തൊഴിലാളികൾ ചീമുട്ട എറിഞ്ഞിരുന്നു. ഷട്ടറിൽ തിരുകി വച്ച മദ്യക്കുപ്പികൾ നീക്കി പൊലീസാണ് അന്ന് ബ്രാഞ്ചുകൾ തുറന്നു നൽകിയത്. സംഭവത്തിൽ ജീവനക്കാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
Story highlight: Muthoot employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here